മധ്യതിരുവിതാംകൂറിന്റെ ഇഷ്ടവിഭവമാണ് പീര വറ്റിക്കല്‍. പീര തേങ്ങാപ്പീര തന്നെ. അധികം പുളിയില്ലാത്ത മാങ്ങ തൊലി ചെത്തി നീളത്തില്‍ അരിഞ്ഞെടുക്കുന്നു.
ജീരകം, മുളകുപൊടി ചേര്‍ത്ത് അരയ്ക്കുന്നു. ശേഷം തിരുമ്മിയ തേങ്ങ തോരനുപയോഗിക്കുന്നതു പോലെ ചതച്ചെടുക്കുന്നു. പച്ചമുളക്, സവാള, ഇഞ്ചി എന്നിവ അരിഞ്ഞത് മാങ്ങയില്‍ ചേര്‍ത്ത് അരച്ച കൂട്ടും ചേര്‍ത്ത് വറ്റിച്ചെടുക്കുന്നു.