കേരളീയ നൃത്തപഠനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളിലൊന്നാണ്. ശാസ്ത്രീയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. പരേതനായ പ്രശസ്ത സാംസ്കാരിക പ്രവര്ത്തകന് ഡി. അപ്പുക്കുട്ടന് നായരാണ് മാര്‍ഗ്ഗി സ്ഥാപിച്ചത്. കേരളീയ കലാരൂപങ്ങളുടെ പരിശീലനവും പരിരക്ഷണവുമാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, തുടങ്ങിയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്.
മാര്‍ഗ്ഗിക്ക് തിരുവനന്തപുരത്തു രണ്ടു കേന്ദ്രങ്ങളുണ്ട്. വലിയശാലക്ഷേത്രത്തോടനുബന്ധിച്ചുള്ള കേന്ദ്രങ്ങളിലാണ് കൂടിയാട്ടവും നങ്ങ്യാര്‍ക്കൂത്തും അഭ്യസിക്കപ്പെടുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഫോര്‍ട്ട് സ്കൂളിനടുത്തുള്ള കേന്ദ്രത്തിലാണ് കഥകളി പരിശീലനം നടക്കുന്നത്. ചെണ്ട, മദ്ദളം, ഇടയ്ക്ക, മിഴാവ്, തുടങ്ങിയ വാദ്യങ്ങളിലും പരിശീലനം നടക്കുന്നുണ്ട്. സ്ഥിരമായ ക്ലാസ്സുകള്‍ക്കു പുറമേ, കേരളത്തിനു പുറത്തു നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി ഹ്രസ്വകാലകോഴ്സുകളും നടത്തുന്നുണ്ട്.
മാര്‍ഗ്ഗി കേന്ദ്രീകരിച്ച് ഒരു കളിയോഗം രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മാര്ഗ്ഗിക്കു പുറത്തും വിവിധ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത് തുടങ്ങിയ പരിപാടികളെല്ലാം തന്നെ ഇപ്രകാരം അവതരിപ്പിക്കാറുണ്ട്. കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ഒരു ട്രസ്റ്റാണ് മാര്‍ഗ്ഗിയുടെ ഭരണം നിയന്ത്രിക്കുന്നത്.
ഫോണ്‍ : + 91 471 2478806
തിരുവനന്തപുരത്തെ മാര്‍ഗ്ഗി സെന്ററിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.