ആയോധനകലകള്‍


ആയോധനകലകള്‍

കളരിപ്പയറ്റാണ് കേരളത്തിന്റെ ആയോധന കല. എന്നാല്‍ ആയോധന കലകള്‍ക്ക് സമാനമായവ എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കലാരൂപങ്ങള്‍ ഉണ്ട്. ആയുധാഭ്യാസപ്രകടനകല, സമരോത്സുകനൃത്തം, തുടങ്ങിയവയുമായി ബന്ധപ്പെട്ടതൊക്കെ ആയോധനകലകള്‍ തന്നെ. ആയോധന പരിശീലനത്തിന് സമാനമായ ചുവടുകളും ചലനങ്ങളുമുള്ള പല കലാരൂപങ്ങളും ഉണ്ട്. വേലകളി, സംഘക്കളി, പരിചമുട്ടുകളി, പടയണി, കമ്പടി കളി, പൂരക്കളി, ദഫ് മുട്ട്, മാര്‍ഗം കളി ഇവയൊക്കെ ആ ഗണത്തില്‍ പെടുത്താം.