മലയാളകാവ്യരംഗം സുവര്‍ണ്ണകാലത്തിലേക്ക്

ചെറുതും വലുതുമായ നിരവധി കവികളുടെ ശ്രേഷ്ഠ സംഭാവനകളിലൂടെ മലയാള കാവ്യലോകം 20-ാം നൂറ്റാണ്ടോടെ അതിന്റെ സുവര്‍ണ്ണദശയിലെത്തി.  കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണ മേനോന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കവിത്രയങ്ങളുടെ സംഭാവനയാണ് ഇവയില്‍ മുഖ്യ സ്ഥാനത്തു നില്ക്കുന്നത്. പ്രൗഢമായ ഈ വളര്‍ച്ചയുടെ ഫലമായ ജ്ഞാനപീഠം പുരസ്കാരം ഏര്‍പ്പെടുന്നതായ ആദ്യ വര്‍ഷം തന്നെ അത് മലയാള കവിയായ ജി. ശങ്കരക്കുറിപ്പിന് ലഭിച്ചു.  ചങ്ങമ്പുഴയുടെ രമണന്‍ പോലുള്ള കാവ്യ കൃതികള്‍ അനേകപതിപ്പുകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കുടിയേറി. കാലകാലങ്ങളില്‍ പല സാഹിത്യ പ്രസ്ഥാനങ്ങള്‍ കാവ്യരംഗത്ത് ആധിപത്യ മുറപ്പിച്ചു, മലയാളികളുടെ ഭാവുകത്വം പുതിക്കിക്കൊണ്ട് കാവ്യരംഗം മുന്നോട്ടു പോകുന്നു.