മോരു കാച്ചിയത്

മധ്യതിരുവിതാംകൂറിന്റെ ഇഷ്ടവിഭവം. എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്ന ഒരു ഒഴിച്ചു കറി. അരപ്പിന്റെ ആവശ്യമില്ല.

അധികം പുളിക്കാത്ത തൈരില്‍ വെള്ളം ചേര്‍ത്ത് കട്ടി കുറക്കുന്നു. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ അരിഞ്ഞ് കടുക് താളിച്ച് വഴറ്റുന്നു. ഇതിലേക്ക് മോരൊഴിച്ച് ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളച്ചു പോകാതെ വാങ്ങി ഉപയോഗിക്കുന്നു.