മോരു രസം

ഒരു ദക്ഷിണേന്ത്യന്‍ ഒഴിച്ചു കറി. തുവരപ്പരിപ്പു കൊണ്ടുണ്ടാക്കുന്നു. തുവരപ്പരിപ്പ് മഞ്ഞള്‍ ചേര്‍ത്ത് മയത്തില്‍ വേവിക്കുന്നു. ഉണക്കമുളക്, ഉണക്കമല്ലി, ജീരകം, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ച് പരിപ്പു വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുക്കുന്നു. ഇതില്‍ തൈര് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി ചൂടാക്കണം. തൈര് പിരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നന്നായി തണുത്ത ശേഷമേ ഈ രസം ഉപയോഗിക്കാന്‍ പാടുള്ളൂ.