മാപ്പിളപ്പാട്ടു സാഹിത്യത്തിനു വലിയ സംഭാവനകള്‍ നല്കിയ മഹാകവി മൊയീന്‍കുട്ടി വൈദ്യരുടെ (1852 - 1892) സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയില്‍ 1999-ലാണ് നിര്‍മ്മിച്ചത്. ബദര്‍ പടപ്പാടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം, എന്നിവ സഹിതമുള്ള കൃതി പ്രസിദ്ധീകരിക്കുകയും, മാപ്പിളപ്പാട്ടിലും, മാപ്പിളകലയിലും സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുകയും ചെയ്യുന്ന ഇവിടെ മാപ്പിള കലാ പഠന ഗവേഷണകേന്ദ്രം, അറബി മലയാള ഗവേഷണ കേന്ദ്രം തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.
ഫോണ്‍ : + 91 483 2711432.