മുഖത്തെഴുത്ത്അനുഷ്ഠാനകലകള്‍ അതവതരിപ്പിക്കുന്നവരുടെ മുഖത്ത് ചായമിടുന്നതിനേയാണ് മുഖത്തെഴുത്ത് എന്നു പറയുന്നത്. മുടിയേറ്റ്, തെയ്യം, തിറ, കാളികെട്ട്, കാളിയൂട്ട്, തുള്ളല്‍, കഥകളി, ക്യഷ്ണനാട്ടം, കൂത്ത് എന്നീ കലാരൂപങ്ങളിലെല്ലാം മുഖത്തെഴുത്തു കാണാം. വിവിധ രീതിയിലുള്ള മുഖത്തെഴുത്തുകളില്‍ പുള്ളിട്ടെഴുത്ത്, ശംഖിട്ടെഴുത്ത്, ഹനുമാന്‍, കണ്ണിട്ടെഴുത്ത്, മാന്‍കണ്ണിട്ടെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, അഞ്ചുപുള്ളിയിട്ടെഴുത്ത് എന്നിവയാണ് പരമ്പരാഗതമായി പിന്‍തുടരുന്നവ. അവതരിപ്പിക്കുന്ന ദേവതാരൂപത്തിന്റെ ഭാവമനുസരിച്ചാണ് മുഖത്തെഴുത്ത്.