മുരിങ്ങയ്ക്കത്തോരന്‍

മുരിങ്ങയ്ക്കയും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന തോരന്‍. അധികം മൂക്കാത്ത മുരിങ്ങയ്ക്ക പുറം തൊലി കളഞ്ഞ് നീളത്തില്‍ മുറിയ്ക്കുന്നു. ചുവന്നുള്ളി തൊലി കളഞ്ഞ് നീളത്തിലരിഞ്ഞ് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് വഴറ്റുന്നു മുരിങ്ങയ്ക്ക ചേര്‍ത്ത് വെന്തു തുടങ്ങുമ്പോള്‍ തിരുമ്മിയ തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചതച്ചു ചേര്‍ത്ത് ഇളക്കി വാങ്ങുന്നു.