മുസ്ലീം ആഘോഷങ്ങള്‍മഹാപ്രവാചകന്റെ ബലിദാന സ്മരണാദിനമായ ബക്രീദ് അഥവാ ഈദ് -ഉല്‍-അസ്ഹ, റംസാന്‍ അഥവാ ഈദ്-ഉല്‍-ഫിതര്‍ കൂടാതെ മുഹറം തുടങ്ങിയവ പ്രധാനപ്പെട്ടതും പൊതുവായതുമായ മുസ്ലീം ആഘോഷങ്ങളാണ്. ഇവയ്ക്കു പുറമെ പണ്ഡിതരും, ദിവ്യരും സിദ്ധന്മാരുമായിരുന്ന ചില ആത്മീയ നേതാക്കളുടെ കബര്‍ സ്ഥാനങ്ങള്‍ ഉള്‍ക്കൊണ്ട പ്രാര്‍ത്ഥനാലയങ്ങളില്‍ വര്‍ഷംതോറും ചന്ദനക്കുടം, നേര്‍ച്ച എന്നീ പേരുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടാറുണ്ട്. പള്ളികളില്‍ നടക്കുന്ന ഇത്തരം ഉത്സവങ്ങളിലും വമ്പിച്ച ഭക്തജനസാന്നിദ്ധ്യം കാണാവുന്നതാണ്. നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന വാദ്യഘോഷങ്ങളോടെയുള്ള ഘോഷയാത്രകളും നടത്തപ്പെടുന്നുണ്ട്.