മുട്ട അവിയല്‍

മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്ന അവിയല്‍.

മുട്ട പുഴുങ്ങി തോടു കളഞ്ഞെടുത്ത് നീളത്തില്‍ അരിയുന്നു. വെള്ളക്കുരുവേ അരിയുകയുള്ളൂ. മഞ്ഞക്കുരു മുഴുവനേ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ പൊടിഞ്ഞുപോകും.

തിരുമ്മിയ തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ അരച്ചെടുത്ത് സവാള നീളത്തിലരിഞ്ഞ് കലക്കി അടുപ്പത്ത് വച്ച് തിളപ്പിക്കുന്നു. ഏതാണ്ട് വറ്റാറാകുമ്പോള്‍ അരിഞ്ഞു വച്ച മുട്ട് ചേര്‍ത്തിളക്കി ചൂടാക്കി വെളിച്ചെണ്ണ താളിച്ചുപയോഗിക്കുന്നു.

പച്ച പറങ്കിയണ്ടി തോലുകളഞ്ഞ് വൃത്തിയാക്കി സവാളയോടൊപ്പം ചേര്‍ത്തും മുട്ട അവിയല്‍ ഉണ്ടാക്കാറുണ്ട്.