നങ്ങ്യാര്‍കൂത്ത്കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു ശാസ്ത്രീയ കലാരൂപവും ക്ഷേത്രകലയുമാണ് നങ്ങ്യാര്‍കൂത്ത്. നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളായ നങ്ങ്യാരമ്മമാര്‍ അവതരിപ്പിച്ചിരുന്നതു കൊണ്ടാണ് ഇതിനു നങ്ങ്യാര്‍ കൂത്ത് എന്ന് പേര് വന്നത്. കൂടിയാട്ടത്തില്‍ നിന്നുമാണ് ഈ കലാരൂപം ഉരുത്തിരിഞ്ഞത്. സ്ത്രീകളാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.

കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ ചമയങ്ങളും മുഖത്തെഴുത്തും തന്നെ ഉപയോഗിക്കുന്നു. ശ്രീകൃഷ്ണ ചരിതമാണ് പ്രചാരം നേടിയ കഥ. പന്ത്രണ്ടു ദിവസം കൊണ്ടാണ് ഇത് പൂര്‍ണ്ണമായി അവതരിപ്പിക്കുന്നത്. മിഴാവാണ് പിന്നണിയിലെ പ്രധാന വാദ്യം. നങ്ങ്യാര്‍ കൂത്തില്‍ സംഭാഷണം ഇല്ല. ഹസ്ത മുദ്രകളിലൂടെയാണ് കഥ പറയുന്നത്.

ഇതും മുന്‍കാലങ്ങളില്‍ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ മാത്രമാണ് അവതരിപ്പിച്ചിരുന്നത്.