നിക്ക് ഉട്ടിന് കേരളാ ലളിതകലാ അക്കാദമിയുടെ ആദരം

വിഖ്യാത ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍പുരസ്കാര ജേതാവുമായ നിക്ക് ഉട്ടിന് കേരളാ ലളിതകലാ അക്കാദമി സ്വീകരണമൊരുക്കി. യുദ്ധമുഖത്തെ മനുഷ്യസ്നേഹിയായ ഫോട്ടോഗ്രാഫറെ സാഹിത്യ അക്കാദമി പ്രെസിഡെന്‍റ് വൈശാഖന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് നിക്ക് ഉട്ടിനെ സ്വീകരിച്ചു. വിയറ്റ്നാം യുദ്ധത്തില്‍ പൊള്ളലേറ്റ് ഓടുന്ന ഫാന്‍ തിം കിം ഫുക് എന്ന ഒന്‍പതു വയസ്സുകാരിയുടെ ചിത്രം പകര്‍ത്തി യുദ്ധ ഭീകരതയുടെ മുഖം ലോക മനസാക്ഷിക്കു മുന്നിലെത്തിച്ച ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്.