ദക്ഷിണേന്ത്യന്‍ രംഗകലാമ്യൂസിയം

ദക്ഷിണേന്ത്യയിലെ സുപ്രതിഷ്ഠിതമായ രംഗകലകളുടെ ദൃശ്യ-ശ്രവ്യ ഗരിമ ഓരോന്നോരോന്നായി അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി സ്ഥാപിതമായതാണ് രംഗകലാമ്യൂസിയം. മുന്‍ പ്രധാനമന്ത്രി. ഡോ.മന്‍മോഹന്‍ സിങ് 2012-ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച മ്യൂസിയത്തില്‍ കലാപ്രദര്‍ശനങ്ങളും സോദാഹരണ പ്രഭാഷണങ്ങളും ശില്പശാലകളും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. വ്യത്യസ്ത കലാവിഷയങ്ങളില്‍ ഉപരിഗവേഷണം നടത്തുന്നവര്‍ക്ക് സഹായകമാകുംവിധം ഓഡിയോ വിഷ്വല്‍ ലൈബ്രറി, ആര്‍ക്കൈവ്, മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി, റഫറന്‍സ് ഗ്രന്ഥശേഖരം എന്നിവ രംഗകലാ മ്യൂസിയത്തിന്റെ  ഭാഗമാവും.