പ്രധാന നോവലുകള്‍

തകഴിയുടെ പ്രധാന നോവലുകള്‍
പതിതപങ്കജം, വില്പനക്കാരി, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, പ്രതിഫലം, പരമാര്‍ത്ഥങ്ങള്‍, അവന്റെ സ്മരണകള്‍, തലയോട്, പേരില്ലാക്കഥ, ചെമ്മീന്‍, ഔസേപ്പിന്റെ മക്കള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, പാപ്പിയമ്മയും മക്കളം, അഞ്ചു പെണ്ണുങ്ങള്‍, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, ധര്‍മനീതിയോ? അല്ല ജീവിതം, ഏണിപ്പടികള്‍, നുരയും പതയും, കയര്‍, അകത്തളം, കോടിപ്പോയ മുഖങ്ങള്‍, പെണ്ണ്, ആകാശം, ബലൂണുകള്‍, ഒരു എരിഞ്ഞടങ്ങല്‍

ബഷീറിന്റെ പ്രധാന നോവലുകള്‍
ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മരണത്തിന്റെ നിഴലില്‍, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്, ജീവിതനിഴല്‍പ്പാടുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, താരാസ്‌പെഷ്യല്‍സ്, ആനവാരിയും പൊന്‍കുരിശും, മാന്ത്രികപ്പൂച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍, ശിങ്കിടിമുങ്കന്‍.

പൊറ്റക്കാട്ടിന്റെ പ്രധാന നോവലുകള്‍
വിഷകന്യക, നാടന്‍ പ്രേമം, കറാമ്പൂ, പ്രേമശിക്ഷ, മൂടുപടം, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ.

ഉറൂബിന്റെ പ്രധാന നോവലുകള്‍
ആമിന, മിണ്ടാപ്പെണ്ണ്, കുഞ്ഞമ്മയും കൂട്ടുകാരും, മൗലവിയും ചങ്ങാതിമാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അണിയറ, അമ്മിണി.

റിയലിസ്റ്റ് തലമുറയിലെ മറ്റു പ്രധാന നോവലിസ്റ്റുകള്‍ :
കൈനിക്കര പദ്മനാഭപിള്ള, ജോസഫ് മുണ്ടശ്ശേരി, നാഗവള്ളി ആര്‍. എസ്. കുറുപ്പ്, വെട്ടൂര്‍ രാമന്‍ നായര്‍, ചെറുകാട്, എന്‍. കെ. കൃഷ്ണപിള്ള, കെ. ദാമോദരന്‍ തുടങ്ങിയവര്‍.

റീയലിസത്തിനു 1960 ല്‍ തുടക്കംകുറിച്ച ആധുനികതയ്ക്കുമിടയില്‍ കഴിവുറ്റ ഒരു സംഘം നോവലെഴുത്തുകാര്‍ക്കൂടി ഉയര്‍ന്നുവന്നു. ഇ.എം. കോവൂര്‍, പോഞ്ഞിക്കര റാഫി, കെ.സുരേന്ദ്രന്‍, കോവിലന്‍ (ശരിയായ പേര് വി.വി. അയ്യപ്പന്‍) പാറപ്പുറത്ത് (ശരിയായ പേര് കെ. ഇ. മത്തായി) ജി. വിവേകാന്ദന്‍, ജി.എസ്. പണിക്കര്‍, എസ്.കെ. മാരാര്‍, മുട്ടത്തുവര്‍ക്കി, നന്തനാര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍, ജി.പി.ഞെക്കാട് സി.എ. കിട്ടുണ്ണി, പമ്മന്‍, അയ്യനേത്ത്, ആനിതയ്യില്‍, കാനം തുടങ്ങിയവരെല്ലാം ആ പ്രതിഭാശാലി പരമ്പരയില്‍പ്പെട്ടവരാണ്.