അവാര്‍ഡുകള്‍


ഓടക്കുഴല്‍ അവാര്‍ഡ്

മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച ജ്ഞാനപീഠം അവാര്‍ഡിന്റെ തുകയില്‍ നിന്ന് ഒരു നിശ്ചിതസംഖ്യ സ്ഥിരമായി നിക്ഷേപിച്ച് എല്ലാ വര്‍ഷവും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കുന്ന 10,000 രൂപയാണ് പുരസ്കാരത്തുക.

അവാര്‍ഡ് ജേതാക്കള്‍ [1969-2014]

വര്‍ഷം  കൃതി   അവാര്‍ഡ് ജേതാക്കള്‍ 
 1968  നാരായണീയം (തമിഴ് വിവര്‍ത്തനം)  ബാലകവി രാമന്‍
 1969  തുളസീദാസരാമായണം  വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 1970  ഖസാക്കിന്റെ ഇതിഹാസം  ഒ.വി.വിജയന്‍
 1971  വിട  വൈലോപ്പിള്ളി
 1972  തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍  എന്‍. കൃഷ്ണപിള്ള
 1973  നിമിഷക്ഷേത്രം  അക്കിത്തം
 1974  മരണം ദുര്‍ബ്ബലം  കെ. സുരേന്ദ്രന്‍
 1975   വി.കെ. ഗോവിന്ദന്‍നായരുടെ കൃതികള്‍  വി.കെ. ഗോവിന്ദന്‍ നായര്‍
 1976  കൃഷ്ണതുളസി  നാലാങ്കല്‍ കൃഷ്ണപിള്ള
 1977  അഗ്നിസാക്ഷി  ലളിതാംബിക അന്തര്‍ജ്ജനം
 1978  നാടകീയം  കൈനിക്കര കുമാരപിള്ള
 1979  വര്‍ണ്ണരാജി  ഡോ. എം. ലീലാവതി
 1980  ഒറ്റക്കമ്പിയുള്ള തംബുരു  പി. ഭാസ്കരന്‍
 1981  അവകാശികള്‍  വിലാസിനി
 1982  അമ്പലമണി  സുഗതകുമാരി
 1983  മുഖമെവിടെ?  വിഷ്ണുനാരായണന്‍ നമ്പൂതിരി
 1984  സപ്തസ്വരം  പ്രൊഫ. ജി. കുമാരപിള്ള
 1985  സഫലമീയാത്ര  എന്‍.എന്‍. കക്കാട്
 1986  കളിമുറ്റം  കടവനാട് കുട്ടിക്കൃഷ്ണന്‍
 1987  കേച്ചേരിപ്പുഴ  യൂസഫലി കേച്ചേരി
 1988  നിഴലാന  ഒളപ്പമണ്ണ
 1989  ഛത്രവും ചാമരവും  എം.പി. ശങ്കുണ്ണിനായര്‍
 1990  മൃഗയ  ഒ.എന്‍.വി. കുറുപ്പ്
 1991  നിശാഗന്ധി  പി. നാരായണക്കുറുപ്പ്
 1992  അരങ്ങുകാണാത്ത നടന്‍  തിക്കോടിയന്‍
 1993  വാനപ്രസ്ഥം  എം.ടി. വാസുദേവന്‍ നായര്‍
 1994  ഹിഗ്വിറ്റ  എന്‍.എസ്. മാധവന്‍
 1996   ഗോവര്‍ദ്ധന്റെ യാത്രകള്‍  ആനന്ദ്
 1997  ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര  എം.പി. വീരേന്ദ്രകുമാര്‍
 1998  പരാഗകോശങ്ങള്‍  ആഷാമേനോന്‍
 1999  റെയ്ന്‍ഡീയര്‍  ചന്ദ്രമതി
 2000   തെരഞ്ഞെടുത്ത കവിതകള്‍  സച്ചിദാനന്ദന്‍ 
 2001  അയ്യപ്പപ്പണിക്കരുടെ കവിതകള്‍   ഡോ. കെ. അയ്യപ്പപ്പണിക്കര്‍
 2002  എന്നെ വെറുതെ വിട്ടാലും  മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
 2003  തെരഞ്ഞെടുത്ത കഥകള്‍  സക്കറിയ
 2004  ചൈനീസ് മാര്‍ക്കറ്റ്   പി. സുരേന്ദ്രന്‍
 2005   നാട്യാചാര്യന്റെ ജീവിതമുദ്രകള്‍  ഞായത്ത് ബാലന്‍ &
 കലാമണ്ഡലം പത്മനാഭന്‍നായര്‍ 
 2006   തീക്കടല്‍ കടഞ്ഞ് തിരുമധുരം  സി.രാധാകൃഷ്ണന്‍
 2007  മുദ്ര  എന്‍.കെ.ദേശം
 2008  കെ.ജി.എസ്.കവിതകള്‍  കെ.ജി.ശങ്കരപ്പിള്ള
 2009  അമ്മയ്‌ക്കൊരു താരാട്ട്   ശ്രീകുമാരന്‍ തമ്പി
 2010  അനുഭവങ്ങളുടെ നേര്‍രേഖകള്‍  ഉണ്ണികൃഷ്ണന്‍ പുതൂര്‍
 2011  മനുഷ്യന് ഒരു ആമുഖം  സുഭാഷ് ചന്ദ്രന്‍
 2012  മറുപിറവി  സേതു
 2013  ആരാച്ചാര്‍  കെ.ആര്‍. മീര
 2014  റഫീക്ക് അഹമ്മദിന്റെ കൃതികള്‍  റഫീക്ക് അഹമ്മദ്