മുട്ട പൊരിച്ചത്

മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം. ദോശക്കല്ലിലാണ് സാധാരണ ഉണ്ടാക്കാറ്.

പച്ചമുളകും സവാളയും തീരെ ചെറുതായി അരിയുക. മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലൊഴിക്കുക. സ്പൂണ്‍ കൊണ്ട് നന്നായി അടിച്ചു പതപ്പിക്കുക. അരിഞ്ഞു വെച്ച പച്ചമുളകും, സവാളയും, പാകത്തിന് ഉപ്പും ചേര്‍ക്കുക.  ദോശക്കല്ലില്‍ പതുക്കെ സ്പൂണ്‍ കൊണ്ട് നിരത്തി ഒഴിക്കുക. ദോശ ചുടുന്നതു പോലെ തന്നെ മൊരിച്ചെടുക്കുക.