ഭരണനിര്‍വ്വഹണം

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന് കേന്ദ്രീകൃതമായ ഒരു ഡയറക്ടറേറ്റും മൂന്നു മേഖലാ ഓഫീസുകളുമാണുള്ളത്. ഡയറക്ടറേറ്റ് തിരുവനന്തപുരം നാളന്ദയില്‍ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം കോട്ടയ്ക്കകത്തു സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ ആര്‍ക്കൈവ്സും, എറണാകുളം മഹാരാജാസ് കോളേജിന് സമീപം സ്ഥിതിചെയ്യുന്ന റീജിയണല്‍ ആര്‍ക്കെവ്സും, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന റീജിയണല്‍ ആര്‍ക്കൈവ്സും വകുപ്പിന്റെ മേഖലാ ഓഫീസുകള്‍ ആയി പ്രവര്‍ത്തിക്കുന്നു. മേഖലാ ഓഫീസുകളുടെ മേധാവി സൂപ്രണ്ടാണ്. വകുപ്പിന് മേല്‍സൂചിപ്പിച്ച മൂന്നു മേഖലാ ഓഫീസുകള്‍ക്കു പുറമേ കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോ ഹെരിറ്റേജ് സെന്‍ററുകളും ഉണ്ട്. 

ആര്‍ക്കൈവ്സ് അദ്ധ്യക്ഷകാര്യാലയം, തിരുവനന്തപുരം
ആധുനികകേരളത്തിന്റെ സാമൂഹികസാംസ്കാരിക രാഷ്ട്രീയചരിത്രത്തിലേക്കുള്ള പ്രാഥമിക സ്രോതസ്സുകളായ അമൂല്യരേഖകളുടെ ശേഖരണമാണ് തിരുവനന്തപുരത്ത് അദ്ധ്യക്ഷ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന രേഖാലയത്തെ വ്യത്യസ്തമാക്കുന്നത്. കേരളത്തിന്റെ സ്വാതന്ത്ര്യസരമമെന്ന പ്രക്ഷോഭകാലഘട്ടത്തെ കൃത്യമായി ഈ രേഖാലയം അടയാളപ്പെടുത്തുന്നുണ്ട്. കേരളത്തിന്റെ ഭരണനിര്‍വ്വഹണത്തില്‍ വന്ന കാലികമായ മാറ്റങ്ങളെ അതിന്റെ ഉല്പന്നമായ രേഖകളിലൂടെ  കൃത്യമായി വേര്‍തിരിക്കുവാനും ഭാവിയിലേയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുവാനും ഈ രേഖാലയം ചെലുത്തിയിട്ടുള്ള ശ്രദ്ധ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടുന്നതാണ്.

കേരളത്തില്‍ നിലനിന്നിരുന്ന രാജാവാഴ്ചാ, വിദേശാധിപത്യം, നിലവിലെ ജനാധിപത്യം എന്നിങ്ങനെ വ്യത്യസ്തമായ ഭരണകൂടങ്ങളെ പ്രതിനിധികരിക്കുന്ന രേഖകള്‍ ഇവിടെ ലഭ്യമാണ് എന്നത് ഈ രേഖാലയത്തിന്റെ പ്രത്യേകതയാണ്. കേരളം ഇന്നു കൈവരിച്ചിട്ടുള്ള സാമൂഹികപുരോഗതിയെ ഇവിടുത്തെ രേഖകള്‍ അടയാളപ്പെടുത്തുന്നു. 17ാം നൂറ്റാണ്ടു മുതല്‍ 20ാം നൂറ്റാണ്ട് വരെ ഭരണരംഗത്തു വന്നു ഭവിച്ച ഘടനാപരമായ മാറ്റങ്ങളെയും ഇവിടുത്തെ രേഖകള്‍ പ്രതിനിധീകരിക്കുന്നു.

പ്രധാന ഫയല്‍ സീരിസുകള്‍ കവര്‍ ഫയലുകള്‍, പൊളിറ്റിക്കല്‍, എഡ്യൂക്കേഷന്‍ വകുപ്പ്, റവന്യൂ വകുപ്പ്, ലജിസ്ലേറ്റര്‍ വകുപ്പ്, ജുഡീഷ്യല്‍ വകുപ്പ്, ലാന്‍ഡ് റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജനറല്‍ വകുപ്പ്, കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷന്‍ ഡെവല്പ്മെന്‍റ്, ലോക്കല്‍ ഗവ.ഫ്രീഡം മൂവ്മെന്‍റ് ഫയലുകള്‍, കൊച്ചിന്‍ രേകകള്‍, കൊച്ചിന്‍ ഹുസൂര്‍ ആഫീസ് റിക്കാര്‍ഡ്സ്, സഹകരണവകുപ്പ്, നികുതി വകുപ്പ് സ്റ്റോര്‍ പര്‍ച്ചേസ്, വിജിലന്‍സ്, പ്ലാനിംഗ്സ്, ആഭ്യന്തരം, വ്യവസായം.

സാരഥി
സംസ്ഥാനത്തെ ആര്‍ക്കൈവല്‍ രേഖകളുടെ പൂര്‍ണ്ണച്ചുമതല ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമാണ്. 2007 മുതല്‍ ശ്രീ.ജെ. രജികുമാര്‍ ആണ് വകുപ്പിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചുവരുന്നത്.

ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ആര്‍ക്കൈവ്സ്
നാളന്ദ, കവടിയാര്‍ പി.ഒ.
തിരുവനന്തപുരം - 695003
ഫോണ്‍ : + 91 471 2311547, 2313759 
ഡയറക്ടര്‍ (മൊബൈല്‍): + 91 9446573759
ഇമെയില്‍: keralarchives@gmail.com
വെബ്സൈറ്റ്: www.keralastatearchives.org