പാണി (മരം)

ക്ഷേത്രാടിയന്തിരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാദ്യമാണ് പാണി അഥവാ മരം. ശ്രീഭൂതബലിയ്ക്കാണ് ഇത് മുഖ്യമായും  ഉപയോഗിക്കുന്നത്.  ഏകദേശം മൃദംഗത്തിന്റെ രൂപത്തിലാണ് ഇതിന്റെ കുറ്റി. വലന്തലയില്‍ 'ചോറിടുന്നു' (ഉണക്കലരിപ്പശയും കരിയും അടങ്ങുന്ന കൂട്ട് ചേര്‍ത്തു പിടിപ്പിക്കുന്നു). പാണികൊട്ടാന്‍ വിദഗ്ധന്‍മാര്‍ തന്നെ വേണം.