തൈരു പച്ചടി

വെള്ളരിക്കയും മാങ്ങയും ചേര്‍ത്തുണ്ടാക്കുന്ന പച്ചടിയില്‍ മാങ്ങയ്ക്കു പകരം തൈരു ചേര്‍ക്കുന്നു. ചേരുവകളെല്ലാം മാങ്ങാ പച്ചടിയ്ക്കരയ്ക്കുന്നതു പോലെ വെന്ത വെള്ളരിക്കാ കഷണത്തില്‍ അരച്ചു ചേര്‍ക്കുന്നു. പിന്നീട് നല്ല പുളിയുള്ള കട്ടത്തൈര് ചേര്‍ത്ത് തിളച്ചു പോകാതെ ചൂടാക്കി കടുകു താളിച്ചുപയോഗിക്കുന്നു.