കൊട്ടാരങ്ങള്‍

പഴയകാലത്തിന്റെ പ്രമാണിത്തം വിളിച്ചു പറയുന്നതാണ് ഓരോ നാട്ടിലും കാണുന്ന കൊട്ടാരങ്ങള്‍. കഴിഞ്ഞ നാളുകളിലെ ജനങ്ങളുടെ ജീവിതരീതി വെളിവാക്കുന്ന നേര്‍ക്കണ്ണികളാണ് ഇവ. മറ്റുള്ള നാടുകളിലെ കൊട്ടാരങ്ങള്‍ ധാരാളിത്തത്തിന്റെ മാതൃകകളായിരുന്നു എങ്കില്‍ കേരളത്തിലെ കൊട്ടാരങ്ങള്‍ ശില്പകലയുടെ മകുടോദാഹരണങ്ങളായിരുന്നു. പഴമയുടെയും ലാളിത്യത്തിന്റെയും ഒരു മനോഹര സങ്കലനം കേരളത്തിലെ കൊട്ടാരങ്ങളില്‍ കാണാം. ഇവ കേരളത്തിന്റെ തന്നെ അഭിമാനമായിരുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് ഈ കലാവൈദഗ്ധ്യം കൊണ്ട് തന്നെയാണ്.