പാലട പ്രഥമന്‍

പാലട കൊണ്ടുണ്ടാക്കുന്ന പ്രഥമന്‍. പാലട ചെറിയ കഷണങ്ങളായി ഉടയ്ക്കുന്നു. ഉരുളിയില്‍ നെയ്യൊഴിച്ച് സ്വര്‍ണ്ണവര്‍ണത്തില്‍ മൂപ്പിക്കുന്നു. പിന്നീട് പശുവിന്‍ പാലൊഴിച്ച് അതില്‍ അട വേവിക്കുന്നു. മൂന്നിലൊന്നായി പാല്‍ തിളച്ചു വറ്റുമ്പോള്‍ അടയും വേകും. പഞ്ചസാര ചേര്‍ത്ത് ഇളക്കി ഏലയ്ക്കയും അണ്ടിപ്പരിപ്പും മുന്തിരിങ്ങയും വറുത്തിടുന്നു.

പാലില്‍ കിടന്നു തന്നെ അട വെന്തു കുറുകുന്നതു കൊണ്ട് അടയ്ക്ക് മാര്‍ദ്ദവവും സ്വാദുമേറും. പാകത്തിന് മധുരവും പാലിന്റെ ധാരാളിത്തവുമാണ് പാലട പ്രഥമന്റെ സ്വാദ് കൂട്ടുന്നത്.