പാലയൂര്‍ പള്ളി

തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചാവക്കാട് എന്ന ദേശത്തിനടുത്ത് പാലയൂരിലാണ് ഈ ക്രൈസ്തവ ദേവാലയം നില കൊള്ളുന്നത്. ക്രിസ്തുശിഷ്യനായ സെന്റ് തോമസ് ഏ.ഡി. 52-ല്‍ സ്ഥാപിച്ചതാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി. തൃശ്ശൂര്‍ അതിരൂപതയുടെ കീഴിലുള്ള ഈ ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന പാലയൂര്‍ മഹാതീര്‍ത്ഥാടനം പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. തീര്‍ത്ഥാടന പദയാത്ര പള്ളിയിലെത്തുന്നതിനെ തുടര്‍ന്ന് പൊതുസമ്മേളനവും വിശുദ്ധകുര്‍ബാനയും മറ്റും ഉണ്ടാകും. ഉപവാസ പ്രാര്‍ത്ഥന, ജാഗരണ പദയാത്ര, ബൈബിള്‍ കണ്‍വെന്‍ഷന്‍ എന്നിവ തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടക്കുന്ന മറ്റു ചടങ്ങുകളാണ്.