ശാസനങ്ങള്‍


പാലയൂര്‍ പട്ടയം

ചാവക്കാടിനു സമീപമുള്ള പാലയൂരില്‍ എ.ഡി. 52-ല്‍ സെന്‍റ് തോമസ് സ്ഥാപിച്ചതെന്നു കരുതുന്ന റോമാ സിറിയന്‍ പള്ളിവക താമ്രശാസനം. എ.ഡി. 1606 (കൊ. വ. 781) ല്‍ എഴുതിയതാണ് ഈ പട്ടയം. പണം കടം വാങ്ങിയതിന്റെ പലിശയായി കൂട്ടഞ്ചേരി ഇരവി നാരായണന്‍ എന്ന വ്യക്തി പാലയൂര്‍ പള്ളിവികാരിക്ക് കുറേ സ്ഥലം നല്‍കുന്നതായുള്ള ഈ രേഖ രചിച്ചിരിക്കുന്നത് മാടക്കാവില്‍ ചാത്തപ്പമേനോനും പണമിടപാടുസാക്ഷി കോതനല്ലൂര്‍ നമ്പൂതിരിയുമാണ്. പണം കടം കൊടുക്കുന്നത് പള്ളിയും, വാങ്ങുന്നതും സാക്ഷിയുമെല്ലാം അക്രൈസ്തവരും എന്നത് അക്കാലത്തെ മതസൗഹാര്‍ദ്ദത്തിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.