ശാസനങ്ങള്‍


പാലിയം ശാസനം

ശ്രീമൂലവാസം ചെപ്പേടുകള്‍ എന്നും അറിയപ്പെടുന്നു. വിഴിഞ്ഞം ആസ്ഥാനമാക്കിയ ആയ് രാജാവ് വിക്രമാദിത്യവരഗുണന്‍ തന്റെ 15 -ാം ഭരണവര്‍ഷത്തില്‍ തിരുമൂലവാദം (ശ്രീ മൂലവാസം) ബൗദ്ധ സ്ഥാപനത്തിന് കുറേ സ്ഥലം ദാനം നല്‍കിയതാണ് വിഷയം. വൃഷ്ണികുലജാതനും ബുദ്ധഭക്തനുമാണ് വരഗുണനെന്ന് ശാസനത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. T. A. ഗോപിനാഥറാവുവാണ് ഈ ശാസനം കണ്ടെടുത്തത്. കൊ.വ. 104 മകരം 7 (AD 929) ആണ് ശാസനകാലമെന്ന് ഇളംകുളം അഭിപ്രായപ്പെടുന്നു. എന്നാല്‍ എ.ഡി. 898 എന്ന എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തിനാണ് കൂടുതല്‍ അംഗീകാരം.

ദക്ഷിണകേരളത്തിലെ ഒട്ടേറെ ഭൂസ്വത്ത് ശ്രീമൂലവാസത്തിന് സംഭാവന ചെയ്യുന്നു. ഇങ്ങനെ ദാനം ചെയ്ത ഭൂമിയുടെ സംരക്ഷണച്ചുമതല ഏല്‍പിക്കുന്ന വീരകോത കുലശേഖര സാമ്രാജ്യത്തില്‍ കോതരവിപെരുമാളുടെ കാലത്ത് യുവരാജാവായിരുന്ന ഇന്ദുകോതയാണെന്ന് കരുതുന്നു. ബുദ്ധനെയും ധര്‍മ്മത്തെയും സംഘത്തെയും അനുസ്മരിച്ചുകൊണ്ടുള്ള മംഗളാചരണം ശാസനത്തിലുണ്ട്. പരാന്തകചോളന്റെ കേരളാക്രമണത്തെയും ശാസനം പരാമര്‍ശിക്കുന്നു.