പമ്പവാദ്യം

പമ്പവാദ്യം പ്രധാനമായും കാവടിയാട്ടത്തിനുപയോഗിക്കുന്നു. തിമില പോലുള്ള രണ്ടുവാദ്യങ്ങള്‍ കൂട്ടിക്കെട്ടിയാണിതുണ്ടാക്കുന്നത്. രണ്ടു വ്യത്യസ്ത ശബ്ദങ്ങള്‍ ഇതിന്‍മേല്‍ പുറപ്പെടുവിക്കുന്നു. മൂപ്പു കൂടിയ ഭാഗത്തിന്റെ കുറ്റി ഓടും, മൂപ്പു കുറഞ്ഞതിന്റെ കുറ്റി മരവുമായിരിക്കും. കോലുപയോഗിച്ച് വായിക്കുന്നു.