കല്ലറകള്‍

തമിഴ് നാട്ടിലെ പല സ്ഥലങ്ങളിലും തിരുവിതാംകൂറിലെ മലമ്പ്രദേശങ്ങളിലും കാണുന്ന പ്രാചീനകാല ശവകുടീരങ്ങള്‍. മഹാശിലാസ്മാരകങ്ങളാണിവ. പാണ്ടുകുഴികള്‍, പഞ്ചപാണ്ഡവര്‍ പടുക്കൈ എന്നിങ്ങനെയും പേരുകളുണ്ട്. ദേവികുളത്ത് ഇവയെ പഞ്ചപാണ്ഡവര്‍ മഠങ്ങള്‍ എന്നാണ് വിളിക്കുന്നത്.

നാല് കല്‍പലകകള്‍ നാട്ടി അതേ രീതിയിലുള്ള മറ്റൊന്നു കൊണ്ട് മൂടിയിട്ടുള്ളതാണ് കല്ലറകളില്‍ ഏറെയും. നാല് കല്‍പലകകള്‍ നാട്ടി, നാലാമത്തേതില്‍ ഒരു ദ്വാരം കൂടി ഇട്ടവയുമുണ്ട്. ഉള്ളില്‍ ഒരു കല്‍പലക ഇട്ടിരിക്കും. പത്തടി നീളവും അഞ്ചടി വീതിയും പാണ്ടവക്കുഴികള്‍ക്ക് സാധാരണമാണ്. അസ്ഥികള്‍, ആയുധങ്ങള്‍ തുടങ്ങിയവ അടക്കം ചെയ്ത മണ്‍പാത്രങ്ങള്‍, പെട്ടികല്ലറകള്‍ ക്കുള്ളില്‍ കുഴിച്ചപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.