പാണ്ഡവന്‍ പാറ

പുരാതനക്ഷേത്രങ്ങളില്‍ ഒന്ന്. ചെങ്ങന്നൂരില്‍ സ്ഥിതി ചെയ്യുന്നു. ഇതിനടുത്താണ് കൗരവരുടെ പേരില്‍ അറിയപ്പെടുന്ന നൂറ്റുവര്‍ പാറ. അജ്ഞാതവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവന്‍ പാറ എന്ന കുന്നില്‍ താമസിച്ചെന്നും അവിടെനിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. പാണ്ഡവന്മാര്‍ ഇവിടെ താമസിച്ചിരുന്നതിന്റെ തെളിവായി ഒരുപാട് അടയാളങ്ങള്‍ ഈ പാറക്കൂട്ടങ്ങളിലുണ്ട്. വിചിത്ര ആകൃതികളുള്ള പാറകളുടെ ഒരു സഞ്ചയമാണ് പാണ്ഡവന്‍പാറ.