പറ

വീക്കന്‍ചെണ്ടയേക്കാള്‍  അല്‍പ്പംകൂടി വലിപ്പമുള്ള സമാനഘടനയുള്ള അവനദ്ധവാദ്യമാണ് പറ. 'പറതട്ടിയോതുക' 'പറക്കീഴ് ചൊല്ലുക' തുടങ്ങിയ കര്‍മ്മങ്ങള്‍ പറയര്‍ ഒരുകാലത്ത് നടത്തിയിരുന്നു.

വീരവാദ്യം, വീരമദ്ദളം എന്നൊക്കെ ഈ വാദ്യത്തിന് പേരുകളുണ്ട്. രണ്ടു വശത്തും കോലുകള്‍ ഉപയോഗിച്ചാണ് പറ കൊട്ടുന്നത്. പണ്ട് രാജാക്കന്‍മാരുടെ വിളംമ്പരങ്ങള്‍ ജനത്തെ അറിയിക്കുമ്പോള്‍ കൊട്ടിയിരുന്ന പെരുമ്പറയ്ക്ക്, ഇതിന്‍റെ മറ്റൊരു രൂപ സംവിധാനമാണ്.