പരുമല പെരുന്നാള്‍

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ ഒരു ഗ്രാമമാണ് പരുമല. പരുമലയ്ക്കു ചുറ്റും പമ്പയാര്‍ ഒഴുകുന്നു. പരുമല പള്ളിയെന്നു നാടെങ്ങും കീര്‍ത്തികേട്ട യാക്കോബാ സഭയുടെ കീഴിലുള്ള ക്രിസ്തീയ ദേവാലയം ഇവിടെയാണ്. വൈദിക വരേണ്യനായ മാര്‍ഗ്രിഗോറിയോസ് ഗീവറുഗീസാണ് ഈ ദേവാലയത്തിന്റെ സ്ഥാപകന്‍. തിരുമേനി അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്. എല്ലാവര്‍ഷവും നവംബര്‍ ആദ്യം നടക്കുന്ന പെരുന്നാളിന് ആയിരക്കണക്കിനു ഭക്തജനങ്ങള്‍ എത്താറുണ്ട്. തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാള്‍ പ്രത്യേക പ്രാര്‍ത്ഥനകളോടു കൂടിയാണ് നടത്തപ്പെടുന്നത്. വര്‍ണ്ണശബളമായ ഘോഷയാത്രയും മറ്റും ഉത്സവത്തിന്റെ മാറ്റു കൂട്ടുന്നു.