'പതിനെട്ടുവാദ്യങ്ങളും ചെണ്ടയ്ക്ക് താഴെ' എന്നൊരു ചൊല്ല് ചെണ്ടയുടെ മാഹാത്മ്യം വെളിവാക്കുന്നു. കേരളീയ ക്ഷേത്രവാദ്യകലാരൂപങ്ങളില് ഉപയോഗിച്ചു വരുന്ന (ചെണ്ടയുള്പ്പെടെയുളള) പതിനെട്ടുവാദ്യങ്ങള്‍ (അഷ്ടാദശ വാദ്യങ്ങള്‍) ആണ് പരാമര്‍ശം. ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, പെരുമ്പറ, ഇടയ്ക്ക, കുഴല്‍, കടുന്തുടി, ഇലത്താളം, കുഴിത്താളം, ഉടുക്ക്, തമ്പേര്, വീക്കന്‍ചെണ്ട, തിമില, ചങ്കിടികുഴല്, കില്ലാരി, അങ്ക്യം, ഉയരെവച്ചുവായിക്കുന്ന ഒരു വാദ്യം എന്നിവയാണ് 18 വാദ്യങ്ങള്‍. ശംഖ്, ചേങ്ങില, വീക്കന്‍ചെണ്ട, ഇടയ്ക്ക തിമില, മരം (പാണി), ശുദ്ധമദ്ദളം, ചെണ്ട, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം, കുഴിത്താളം, തൊപ്പിമദ്ദളം, ഇടുമുടിവിരാണം, നന്തുണി, കരടിക, പടഹം ഇങ്ങനെയൊരു പാഠഭേദവും കാണുന്നുണ്ട്.