പട്ടാമ്പി നേര്‍ച്ച

പട്ടാമ്പി പള്ളിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരുത്സവമാണ് പട്ടാമ്പി നേര്‍ച്ച. വര്‍ണ്ണശബളവും ശബ്ദമുഖരിതവുമായ ഈ ഉത്സവം മലബാറില്‍ ജീവിച്ചിരുന്ന ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങള്‍ എന്ന ഒരു മുസ്ലീം ദിവ്യന്റെ സ്മരണയ്ക്കായി നടത്തപ്പെടുന്നതാണ്. പട്ടണമാകെ വിളക്കുകളും തോരണങ്ങളും കൊണ്ട്‌ അലങ്കരിക്കപ്പെടുമെന്നു മാത്രമല്ല, പഞ്ചവാദ്യത്തിന്റെയും തായമ്പകയുടെ താളം രാത്രിയെ പ്രകമ്പനം കൊള്ളിക്കയും ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ എണ്‍പതോളം ഗജവീരന്മാര്‍ അണിനിരക്കുന്ന ഘോഷയാത്രയും വിവിധ കലാരൂപങ്ങളുടെ പ്രകടനങ്ങളും ഭാരതപ്പുഴയുടെ തീരത്ത് രാത്രി വൈകുവോളം അരങ്ങേറും.