പാവയ്ക്കാ വറ്റല്‍

പാവയ്ക്ക കൊണ്ടുണ്ടാക്കുന്ന കയ്പില്ലാത്ത വറ്റലിനം. പാവയ്ക്ക കനം കുറച്ചു വട്ടത്തിലരിയുന്നു. അപ്പച്ചെമ്പില്‍ തട്ടില്‍ നിരത്തി വച്ച് നിറം പോകാതെ വേവിക്കുന്നു. മുളക്, കായം, ഉപ്പ് എന്നിവ ചേര്‍ത്ത് ഇതില്‍ പുരട്ടി മൂന്നാലു മണിക്കൂര്‍ വയ്ക്കുക. പിന്നീട് വെയിലത്തു വച്ചുണക്കണം. എണ്ണയില്‍ വറുത്തു കോരി ഉപയോഗിക്കാം.