പായിപ്പാട്ട് വള്ളംകളി

ആലപ്പുഴയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യക്ഷേത്രം വളരെ പ്രസിദ്ധമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠാകര്‍മ്മവുമായി ബന്ധപ്പെട്ടാണ് പായിപ്പാട്ടെ നദിയില്‍ എല്ലാവര്‍ഷവും വള്ളംകളി ഉത്സവമായി കൊണ്ടാടുന്നത്. ഇതില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ നെഹ്‌റുട്രോഫി ജലോത്സവം കഴിഞ്ഞാല്‍ പായിപ്പാട്ട് വള്ളംകളിക്ക് രണ്ടാം സ്ഥാനമുണ്ട്. വഞ്ചിയില്‍ പാട്ടുംപാടി അതിവേഗത്തില്‍ തുഴഞ്ഞ് ഒന്നാമതെത്തുവാന്‍ വെമ്പുന്ന കാഴ്ച ആവേശഭരിതമാണ്.