പഴപ്രഥമന്‍

ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന പായസമാണിത്. ഏത്തപ്പഴം നാരു കളഞ്ഞ് വേവിച്ച് ഇടിച്ചുടക്കുക. ശര്‍ക്കര വെള്ളം ചേര്‍ത്ത് പാനിയാക്കണം. ഉരുളിയില്‍ നെയ്യൊഴിച്ച് പഴം പുഴുങ്ങിയുടച്ചതും ശര്‍ക്കരപ്പാനിയും ചേര്‍ത്തിളക്കി കുറച്ചു ചൗവ്വരിയും ചേര്‍ത്ത് അടിയില്‍ പിടിക്കാതെ വരട്ടുക. നല്ല ബ്രൗണ്‍നിറത്തില്‍ വരണ്ടു പാകമാകുമ്പോള്‍ തേങ്ങ പിഴിഞ്ഞ് മൂന്നാം പാല്‍ ചേര്‍ത്തിളക്കുക. ഈ പാല്‍ ചേര്‍ത്ത ചേരുവ നന്നായി തിളച്ച് ചൗവ്വരി വെന്തു കഴിയുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്തു തിളപ്പിക്കണം. കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് പതഞ്ഞു വരുമ്പോള്‍ ഏലയ്ക്ക ചതച്ചതും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിങ്ങയും മൂപ്പിച്ചു ചേര്‍ത്ത് വാങ്ങിവയ്ക്കുക.