താള വാദ്യങ്ങള്‍ (അവനദ്ധവാദ്യങ്ങള്‍)

കെട്ടിയുണ്ടാക്കിയത്, തുകല്‍ കെട്ടിയത് എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. തുകല്‍ കൊണ്ട് മൂടി വലിച്ചു കെട്ടി ഉപയോഗിക്കുന്ന വാദ്യങ്ങളാണ് ഇവ. വിതതം എന്നും ഇവയ്ക്ക് പേരുണ്ട്. മുപ്പതോളം അവനദ്ധ വാദ്യങ്ങള്‍ (താള വാദ്യങ്ങള്‍)  കേരളത്തില്‍ ഉപയോഗത്തിലുണ്ടായിരുന്നു. ഇവയില്‍ ചിലത് ഇന്ന് പ്രചാരത്തിലില്ല. ചെണ്ട, മദ്ദളം, ഇടയ്ക്ക, മൃദംഗം, തവില്‍ (തകില്‍), തിമില, മിഴാവ്, ഉടുക്ക്, പാണി (മരം), ഇടുടി വിരാണം, ഇടമാനം, തുടി, കടുന്തുടി, ഗഞ്ചിറ, തപ്പ്, പമ്പവാദ്യം, പഞ്ചമുഖവാദ്യം, വേലത്തവില്‍, തബല, ഡോലക്ക്, കുടുകുടുപ്പാണ്ടി, തമ്പേര്‍ എന്നിവ അവനദ്ധവാദ്യങ്ങളാണ്.