ഉത്തരാധുനികത

1980-കളുടെ മദ്ധ്യത്തോടെ ആധുനികതയില്‍ നിന്നും വ്യത്യസ്തമായി രചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷേ ഉത്തരാധുനികതയായ ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവം ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടില്ല. എങ്കിലും പോക്ക് ആ വഴിക്കുതന്നെ. റ്റി.വി. കൊച്ചുബാവ (വൃദ്ധസദനം, പെരുങ്കളിയാട്ടം), സി.വി. ബാലകൃഷ്ണന്‍ (ആയുസ്സിന്റെ പുസ്തകം, ആത്മാവിനുശരിയെന്നുതോന്നുന്ന കാര്യങ്ങള്‍, ദിശ) സി.ആര്‍. പരമേശ്വേരന്‍ (പ്രകൃതി നിയമം), എന്‍. പ്രഭാകരന്‍ (ബഹുവചനം, അദൃശ്യവനങ്ങള്‍), എസ്.എസ്. മാധവന്‍ (ലന്തന്‍ബത്തേരിയയിലെ ലുത്തീനിയകള്‍) വി.ജെ. ജയിംസ് (ചോരശാസ്ത്രം, ദത്താപഹാരം), സജി. ആര്‍. ഇന്ദുഗോപന്‍ (മണന്‍ ജീവികള്‍, ഐസ് 196ഡിഗ്രിസെല്‍ഷ്യസ്) സാറാ ജോസഫ് (ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്) കെ.ജെ. ബേബി (മാവേലിമന്റം), കെ. രഘുനാഥ് (ഭൂമിയുടെ പൊക്കിള്‍, പാതിരാവന്‍കര, സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍) കെ.പി. രാമനുണ്ണി (സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, ജീവിതത്തിന്റെ പുസ്തകം) റ്റി.ഡി. രാമകൃഷ്ണന്‍, ബന്യാമിന്‍, കെ.ആര്‍. മീര തുടങ്ങിയ നോവലിസ്റ്റുകള്‍ ഈ ഉത്തരാധുനികതയില്‍ അടങ്ങുന്നു.