പൊട്ടന്‍ തെയ്യം

തെയ്യത്തിന്റെ പുരാവൃത്തങ്ങളിലെ അത്തരമൊരു ശ്രദ്ധേയമായ ഏടാണ് പൊട്ടന്‍ തെയ്യം. സര്‍വ്വജ്ഞപീഠം കയറാന്‍ ഇറങ്ങിപ്പുറപ്പെട്ട ശ്രീ ശങ്കരന്റെ പാണ്ഡിത്യം പരീക്ഷിക്കാന്‍ പരമശിവന്‍ ചണ്ഡാലവേഷംകെട്ടി പുറപ്പെട്ട  കഥയുടെ പാഠഭേദമാണ് പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം എന്നുപറയാം. മലയരും പുലയരുമാണ് പ്രധാനമായും ഈ തെയ്യം കെട്ടിയാടുന്നത്. മാവിലന്‍, മുന്നൂറ്റാന്‍, പാണന്‍ തുടങ്ങിയ സമുദായങ്ങള്‍ക്കും പൊട്ടന്‍ തെയ്യമുണ്ട്.

മലയവിഭാഗം ചൊല്ലുന്ന പൊട്ടന്‍ തോറ്റം എഴുതി തയ്യാറാക്കിയത് കൂര്‍മ്മല്‍ എഴുത്തച്ഛനാണെന്നു വിശ്വസിക്കുന്നു. കാഞ്ഞങ്ങാടിനടുത്ത അജാനൂര്‍ പടിഞ്ഞാറെക്കര കുടുംബത്തിലായിരുന്നു എഴുത്തച്ഛന്റെ ജനനം. സംസ്കൃത പദങ്ങള്‍ ഇതില്‍ കൂടുതലായി ഉപയോഗിച്ചിട്ടുള്ളതായി കാണാം.