19-ാം നൂറ്റാണ്ടിലെ അച്ചടിശാലകള്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ വിവിധ കാലയളവുകളിലായി പ്രവര്‍ത്തിച്ചിരുന്ന പ്രധാന അച്ചടിശാലകള്‍. (ഈ പട്ടിക കെ. എം. ഗോവി 'ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും' എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ്.)

കുന്നംകുളം വിദ്യാരത്‌നപ്രഭ
കൂനമാവ് അമലോത്ഭവമാതാവിന്റെ പ്രസ്, മെത്രാപ്പൊലീത്താ വെസ്റ്റേണ്‍ സ്റ്റാര്‍ (പില്‍ക്കാലത്ത് തിരുവനന്തപുരത്ത്)
കൊല്ലം മനോമോഹനം, വിദ്യാഭിവര്‍ദ്ധിനി ക്‌നാനായ പ്രസ്, സി.എം.എസ്. ശ്രീഭദ്രാപ്രസ്
കോഴിക്കോട് കേളപ്പന്‍ അച്ചുക്കൂടം, ഭാരതി, മിനര്‍വാ, വിദ്യാവിലാസം, സ്‌പെക്‌ട്രേറ്റര്‍ (മലബാര്‍ ആന്‍ഡ് ട്രാവന്‍കൂര്‍)
തലശ്ശേരി മിഷന്‍ പ്രസ് (ഇല്ലിക്കുന്ന്), മസര്‍ അല്‍ ഉലും (കല്ലച്ച്), മഹാനി അല്‍ഹുദാ (കല്ലച്ച്), വിദ്യാര്‍ത്ഥിസന്താനം, വിദ്യാവിലാസം
തിരുവനന്തപുരം കേരളരത്‌നം, കേരളവിലാസം, കേരളോദയം, കൈരളീവിലാസം, ട്രാവന്‍കൂര്‍ പ്രിന്റിങ്ങ്‌ കമ്പനി, തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രസ്, മുദ്രാവിലാസം, സെയ്ന്റ് ജോസഫ്‌സ്, ഷണ്‍മുഖവിലാസം
തൃശ്ശൂര്‍ കേരളകല്പദ്രുമം, കേരളചിന്താമണി, വിദ്യാവിനോദിനി (സുന്ദരയ്യര്‍ ആന്‍ഡ് സണ്‍സ്)
നാദാപുരം - ജനരഞ്ജിനി
പട്ടാമ്പി വിജ്ഞാനചിന്താമണി
പാലക്കാട് കെ.പി. കൃഷ്ണമേനോന്‍ പ്രസ്, ഭാരതി അച്ചകം, ഭാരതീമുഖാവിലാസം, വിദ്യാകുമുദ ചന്ദ്രിക
പൊന്നാനി മന്‍ഹാ അല്‍ഹുദ, മുഹ്ഖി അല്‍ഫറാ ഇബ് (കല്ലച്ചുകള്‍)
മാന്നാനം (കോട്ടയം) സെന്റ് ജോസഫ്‌സ് പ്രസ്
വാരാപ്പുഴ മലബാര്‍ പ്രിന്റിംഗ്

 
തിരുവിതാംകൂറില്‍ 1905 ല്‍ പ്രവര്‍ത്തിച്ചിരുന്ന 28 അച്ചടിശാലകളുടെ പട്ടിക ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവേലില്‍ വി. നാഗമയ്യ നല്‍കിയിട്ടുണ്ട്. ആ പട്ടിക ഇങ്ങനെ:

തിരുവനന്തപുരം അക്ഷരവിലാസം, കേരളോദയം, പ്രഭാകരം, ഭാസ്കരം, മലബാര്‍ മെയില്‍, ലക്ഷ്മിവിലാസം, വെസ്റ്റേണ്‍ സ്റ്റാര്‍, ഷണ്‍മുഖവിലാസം, സരസ്വതി വിലാസം, സുബോധിനി, സുഭാഷിണി
ആലപ്പുഴ സാന്റക്രൂസ്, ചെന്തര്‍
ഇരവിപുരം വര്‍ണപ്രകാശം
കോട്ടയം ക്‌നാനായ പ്രദീപികം, സി.എം.എസ്., സിറിയന്‍ സെമിനാരി പ്രസ് (ഗോവിന്ദപുരം കര) മലബാര്‍ ഡെയ്‌ലി ന്യൂസ്, മലയാളമനോരമ
നാഗര്‍കോവില്‍ അഗസ്ത്യര്‍വിലാസം, നഞ്ചിനേഷന്‍, ലണ്ടന്‍ മിഷന്‍, വിക്‌ടോറിയ
പറവൂര്‍ കേരളഭൂഷണം, സരസ്വതിവിലാസം