ആദിദ്രാവിഡഭാഷ

ഭാഷാശാസത്രജ്ഞന്‍മാര്‍ നിഗമനങ്ങളിലൂടെ പുനര്‍നിര്‍മ്മിക്കുന്നവയാണ് ആദിഭാഷകള്‍. ദ്രാവിഡഭാഷകളുടെ ആദിരൂപമായിരുന്ന ഭാഷയാണ് ആദിദ്രാവിഡം. എന്നാല്‍ ഇതുനിലനിന്നിരുന്നു എന്നതിന് തെളിവും ഇതിന്റെ വ്യാകരണം, കാലഘട്ടം എവിടെയൊക്കെ നിലനിന്നിരുന്നു എന്നിവയെപ്പറ്റിയും വിവരമൊന്നും ഇല്ല. ആദിദ്രാവിഡത്തില്‍ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ എന്നീ സ്വരാക്ഷരങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ഐ, ഔ എന്നിവയെ "അയ്', "അവ്', എന്നിങ്ങനെ ഉച്ചരിച്ചിരുന്നു എന്നും ബി. കൃഷ്ണമൂര്‍ത്തി (The Dravidian Langauge, Cambridge University Press 2003), പി.എസ്. സുബ്രഹ്മണ്യന്‍ Comparative Phonology, Annamalai University 1983) കമില്‍ സ്വലെബില്‍ (Kamil Zvelebil – Dravidian Linguestics : An Introduction, Pondicherry Institute of Linguistics and Culture 1990) തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു.