രസം

ദക്ഷിണേന്ത്യന്‍ വിഭവം. എളുപ്പത്തിലുണ്ടാക്കാന്‍ പറ്റുന്ന ഒഴിച്ചു കറി. രസത്തില്‍ ചില ചേരുവകള്‍ ഒഴിവാക്കി 'പുളിവെള്ള'മെന്നു പറയുന്ന കറിയും ഉണ്ടാക്കാം.

കടുകു താളിച്ചതിനു ശേഷം പച്ചമുളക്, വെളുത്തുള്ളി, ചുമന്നുള്ളി, കറിവേപ്പില എന്നിവ അരിഞ്ഞു വഴറ്റുന്നു. ഇതിലേക്ക് നെല്ലിക്കാ വലിപ്പത്തില്‍ പുളി വെള്ളം ചേര്‍ത്തു പിഴിഞ്ഞ് ഒഴിക്കുന്നു. മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി എന്നിവ ആവശ്യത്തിനു ചേര്‍ത്ത് തിളപ്പിക്കുന്നു. ചിലയിടങ്ങളില്‍ തക്കാളി അരിഞ്ഞും വഴറ്റുന്നു.