രൗദ്രം

നവരസങ്ങളില്‍ ഒന്ന്. അപമാനം, ദുഷ്ടത എന്നിവ നേരിടേണ്ടി വരുമ്പോള്‍ മനസ്സിനുണ്ടാകുന്ന വിക്ഷോഭത്തിന്‍റെ ആവിഷ്കാരം. ക്രോധമാണ് സ്ഥായീഭാവം. യുദ്ധം, സമരസന്നദ്ധത, ആക്രമണവാസന, വാക്കുകൊണ്ടുളള ആക്രമണം തുടങ്ങിയവയെല്ലാം രൗദ്രത്തിന്‍റെ ഭാഗമാണ്.

കണ്ണു തുറിച്ച് പുരികം രണ്ടും നന്നായി ഉയര്‍ത്തി മൂക്കു തുറന്നു കണ്‍പോളകളുടെ കട ഇടയ്ക്കിടെ കുറുക്കി അധരം വിറപ്പിച്ച് പല്ലു കടിച്ച്  മുഖം രക്തമയമാക്കുന്നതു രൗദ്രരസം.