രേഖകളുടെ കാര്യക്ഷമമായ ഭരണനിര്‍വ്വഹണം സംരക്ഷണം എന്നിവ നടത്തുന്നതിനായി സംസ്ഥാനത്തിന്റെ മൂന്നു മേഖലകളിലായി ബൃഹത്തായ രേഖാലയങ്ങള്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സെന്‍ട്രല്‍ ആര്‍ക്കൈവ്സ്, തിരുവനന്തപുരം
'ഹുസൂര്‍ സെന്‍ട്രല്‍ വെര്ണാക്കുലര് റിക്കാര്‍ഡ്സ്' തിരുവിതാകൂര്രാജ്യത്തിന്റെ പ്രധാന രേഖാസൂക്ഷിപ്പുഗൃഹം, 1887-ല്‍ കോട്ടയുടെ വടക്കു പടിഞ്ഞാറേമൂലയിലുള്ള ചതുഷ്കോണാകൃതിയിലുളള ഒരു ഇരുനിലക്കെട്ടിടത്തില്‍ സ്ഥാപിക്കുകയും, ഇപ്പോഴത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സ് ആ പഴയ സ്ഥാപനത്തിന്റെ പിന്‍ഗാമിയാകുകയും ചെയ്തു. ഇവിടെ സൂക്ഷിച്ചിട്ടുള്ള രേഖകളുടെ ഭുരിഭാഗവും താളിയോലകളില്‍ എഴുതിയതാണ്.
തിരുവിതാംകൂറിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകളുടെ അമൂല്യ ശേഖരങ്ങളായ താളിയോലരേഖകള്‍, ഒഴുകുരേഖകള്, വിളങ്ങിപ്പേരുരേഖകള്, ഹുസൂര്‍ ഖജാന എറടവ്, പതിവിന്‍പടി, ആയക്കെട്ട്, ജമാബന്തിരായസം, ഹൂസൂര്‍ രായസം, അതിര്‍ത്തിത്തര്‍ക്കങ്ങള്‍, ഹൈക്കോടതിരേഖകള്, തുറമുഖരേഖകള്, നീട്ടുകള്‍, ഗ്രന്ഥങ്ങള്‍, മതിലകംരേഖകള്, ആയക്കെട്ട് മെമ്മോ, മലവാരം കണക്കുകള്‍, ഫോര്‍ട്ട് സെയ്ന്റ് ജോര്‍ജ്ജ് ഗസറ്റ്, ശ്രീമൂലം പ്രജാസഭാ നടപടികള്‍, ഷോക്കേയ്സ് രേഖകള്‍ എന്നിവ ലഭ്യമാണ്.
സെന്‍ട്രല്‍ ആര്‍ക്കൈവ്സ്,
ഫോര്‍ട്ട്, തിരുവനന്തപുരം - 695023
ഫോണ്‍ : + 91 471 2478728
ഓഫീസ് മേധാവി - സൂപ്രണ്ട്:
ശ്രീ.എല്‍.അനി
രേഖകളുടെ അധികാരി - ആര്‍ക്കിവിസ്റ്റ്
ശ്രീ.ഇ.വി.വാസുദേവ്
ഫോണ്‍ - + 91 9495308044
റീജിയണല്‍ ആര്‍ക്കൈവ്സ്, എറണാകുളം
കൊച്ചിരാജ്യത്തിന്റെ ആദ്യകാലങ്ങളിലെ അമൂല്യവും പുരാതനവുമായ രേഖകളുടെ ശേഖരണമാണ് എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്സിലുള്ളത്. ഇവിടെ ലഭ്യമായ പ്രധാനപ്പെട്ട രേഖാശേഖരത്തിന്റെ വിവരം ചുവടെ ചേര്‍ക്കുന്നു.
1. താളിയോലരേഖകള്‍
2. ചെപ്പേട്
3. മുളക്കരണം
4. കടലാസുരേഖകള്‍
5. ഫയല്പരമ്പര
6. രാജകീയവിളംബരങ്ങള്
7. ഗാര്സോണിക് കൈയ്യെഴുത്ത് രേഖകള്‍
8. പേര്ഷ്യന്ഭാഷയിലുള്ള രേഖകള്‍ / ഡച്ചുഭാഷയിലുള്ള രേഖകള്‍
9. പോര്ട്ടുഗീസ്ഭാഷയിലുള്ള രേഖകള്‍
10. ഉര്‍ദ്ദുവിലുള്ള രേഖകള്‍
11. സംസ്കൃതത്തിലുള്ള രേഖകള്‍
12. മറാഠി, ഗുജറാത്തി, കന്നടഭാഷയിലുള്ള രേഖകള്‍
13. മലയാളംഡയറികള്
14. ദിവാന്മാരുടെ ഇംഗ്ലീഷുഡയറികള്
15. റസിഡന്റുമാരുടെ കത്തുകള്‍
16. ഭൂപടങ്ങള്‍
17. പ്ലാന്‍
18. ജൂതന്മാരെ സംബന്ധിച്ച രേഖകള്‍
19. കൊങ്ങിണിരേഖകള്
20. ഒഴുക്രേഖകള്
21. ഗസറ്റുകള്‍
22. പഞ്ചാംഗങ്ങള്‍
റീജിയണല്‍ ആര്‍ക്കൈവ്സ്
താലൂക്കാഫീസിനു സമീപം
എറണാകുളം, കൊച്ചി - 11
ഫോണ്‍: + 91 484 2369686
ഓഫീസ് മേധാവി - സൂപ്രണ്ട്
ശ്രീമതി എസ്.ജെ. അംബികാദേവി - ആര്‍ക്കിവിസ്റ്റ്
സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നു.
ഫോണ്‍: + 91 9496882780
റീജീയണല്‍ ആര്‍ക്കൈവ്സ് കോഴിക്കോട്
മദിരാശി പ്രസിഡന്‍സിയുടെ കീഴിലായിരുന്ന മലബാര്‍പ്രദേശത്തെ സംബന്ധിക്കുന്ന സാമൂഹികരാഷ്ട്രീയസാംസ്കാരികചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളാണ് കോഴിക്കോട് രേഖാസമുച്ചയത്തില് സൂക്ഷിച്ചിട്ടുളളത്. പ്രധാനപ്പെട്ട രേഖകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
1. മലബാര്‍ ജില്ലാ കളക്ടറുടെ ആര്.ഡി.ഡി ഫയലുകള്‍
2. ഇനാം രജിസ്റ്റര്‍
3. കണ്ടെഴുത്തുരേഖകള്
4. പൈമാഷ് കണക്കുകള്‍
5. ഫോര്‍ട്ട് സെയ്ന്റ് ജോര്‍ജ്ജ് ഗസറ്റ്
6. ഗസറ്റ് ഓഫ് ഇന്ത്യ
7. മലബാര്‍ ഡിസ്ട്രിക്റ്റ് ഗസറ്റ്
8. താളിയോലരേഖകള്‍
9. ഭരണറിപ്പോര്‍ട്ട്
10. കാര്ഷികപ്രസിദ്ധീകരണങ്ങള്
11. കാനേഷുമാരി
12. കോഡുകള്‍
13. മത്സ്യബന്ധനം
14. സര്‍വ്വേ ഭൂപടങ്ങള്‍
റീജിയണല്‍ ആര്‍ക്കൈവ്സ്,
സിവില്‍ സ്റ്റേഷന് കോഴിക്കോട്
ഫോണ്‍: + 91 495 2373701
ഓഫീസ് മേധാവി - സൂപ്രണ്ട്
ശ്രീ.വി.എം. സുഗേഷ്ദാസ്
ഫോണ്‍: + 91 495 2373701
ശ്രീ.പി.കെ.സജീവ്, ആര്‍ക്കിവിസ്റ്റ്
ഫോണ്‍: + 91 9447371703