രുചി

സാംസ്കാരിക സമ്പന്നമായ കേരളത്തിന് തനതായ പാചകരീതിയുണ്ട്. ആകര്‍ഷകങ്ങളായ വിവിധ വിഭവങ്ങള്‍ കേരളത്തിന്റെ മുതല്‍ക്കൂട്ടായി ഇന്നും നിലനില്കുന്നുണ്ട്, അവയില്‍ കൂടുതലും നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യങ്ങള്‍ എന്നിവയില്‍ തയ്യാറാകുന്നവയാണ്. കേരളത്തിന്റെ വിഭവങ്ങള്‍ക്ക് എന്നും മികവേകുന്നത് സുഗന്ധ വ്യഞ്ജനങ്ങളാണ്. ഓരോ വിഭവത്തിന്റെയും രുചി അതുകൊണ്ടു തന്നെ വ്യത്യസ്തവുമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും, വിശിഷ്ടവുമായ പ്രാതല്‍ കേരളത്തിന് സ്വന്തമാണ്, രുചിയുടെ കാര്യത്തിലായാലും, പോഷക മൂല്യത്തിന്റെ കാര്യത്തിലായാലും. കേരളത്തിന്റെ സദ്യയും, കടല്‍ വിഭവങ്ങളും, മലബാറിന്റെ രുചി കൂട്ടുകളും എല്ലാം കേരള വിഭവങ്ങളെ ലോക ഭക്ഷ്യ വിഭവങ്ങളില്‍ വേറിട്ട് നിര്‍ത്തുന്നു. കേരളത്തിന്റെ തനതായ രുചി ഭേദങ്ങള്‍ അറിയാനും കൂട്ടിച്ചേര്‍ക്കാനും കേരള സാംസ്കാരിക വകുപ്പ് ഒരുക്കിയ 'രുചി' സഹായകമാകട്ടെ.

ഹോം
നിങ്ങളുടെ പാചകക്കുറിപ്പ്‌ ചേര്‍ക്കാന്‍‍
  • എല്ലാ ഭക്ഷണവിഭവങ്ങളും
  • സസ്യ ഭോജനങ്ങള്
  • മാംസ ഭോജനങ്ങള്