സാംസ്കാരിക കേരളം

അച്ചപ്പം

കേരളത്തിലെ  സ്പെഷ്യല്‍ ആയിട്ടുള്ള ഒരു പ്രധാന പലഹാരമാണിത്.

ചേരുവകള്‍
അരിപൊടി  - ½ കിലോ
പഞ്ചസാര  - 1 കപ്പ്
എണ്ണ വറുക്കാന്‍ - ആവശ്യത്തിന്
എള്ള് - 2 ടീസ്പൂണ്‍
ഉപ്പ് - ഒരുനുള്ള്    
ജീരകം -  1 ടീസ്പൂണ്‍
മുട്ട - 2 എണ്ണം
കട്ടിയായ തേങ്ങാപാല്‍   - 2 കപ്പ്

തയ്യാറാക്കുന്ന വിധം
മാവ് തരിയില്ലാതെ അരിച്ച് എടുക്കണം. പഞ്ചസാര പൊടിച്ച് വയ്ക്കണം. അരിപൊടി തേങ്ങാപാലില്‍ നല്ലതുപോലെ കലക്കി വയ്ക്കുക. മുട്ട നല്ലതുപോലെ അടിച്ച് ഇതില്‍ ചേര്‍ക്കുക. ഇതില്‍ കട്ടകെട്ടാത്ത തരത്തില്‍ പഞ്ചസാര ചേര്‍ക്കണം.  ഇതില്‍ ഉപ്പ്, ജീരകം, എള്ള് ചേര്‍ത്ത് നല്ലപോലെ കലക്കി യോജിപ്പിക്കണം. ഇടത്തരം അയവില്‍ ആയിരിക്കണം.

കട്ടിയുള്ള ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് തിളയ്ക്കണം. ഈ എണ്ണയില്‍ അച്ചപ്പം ചുടാനുള്ള  അച്ച് ഇറക്കിവച്ച് ചൂടാക്കുക.  നല്ലതുപോലെ മുഴുവനായി അച്ച് എണ്ണയില്‍ മുങ്ങിയിരിക്കണം.  ഈ അച്ച് മാവില്‍  മുക്കാല്‍ ഭാഗം മാവില്‍ മുങ്ങി ഉടന്‍ തിളച്ച എണ്ണയില്‍ മുക്കുക. അച്ചില്‍ നിന്നും മാവ് എണ്ണയിലോട്ട് മാറിവരും. അച്ച് മുഴുവന്‍ മാവില്‍ മുങ്ങാതെ നോക്കണം. അച്ചപ്പം രണ്ടു സൈഡും നല്ലപോലെ പൊരിച്ചെടുക്കുക.