സാംസ്കാരിക കേരളം

അട ദോശ

രാവിലെ പ്രഭാതഭഷണമായി എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്  അട ദോശ.

ചേരുവകള്‍
ഇഡ്ഡലിക്കുപയോഗിക്കുന്ന അരി  -  1 കപ്പ്
ഉഴുന്നുപരിപ്പ്   - ¼ കപ്പ്
തുവര പരിപ്പ്  - ¼ കപ്പ്
ചെറിയ ഉള്ളി  (ചെറുതായി അരിഞ്ഞത്)  - ¼ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്    -1 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത്   - 1 ടീസ്പൂണ്‍
കറിവേപ്പില ചെറുതായി അരിഞ്ഞത് - കുറച്ച്
വറ്റല്‍മുളക്  -  5 എണ്ണം
ഉപ്പ് എണ്ണ വെള്ളം - ആവശ്യത്തിന്
കായം  - ¼ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
തലേദിവസം തന്നെ അരി ഉഴുന്ന്, പരിപ്പ് ഇവ നല്ലപോലെ കഴുകിയശേഷം കുതിരാനായി വെള്ളം ഒഴിച്ച്  വയ്ക്കുക. അടുത്ത ദിവസം ഇതില്‍ വറ്റല്‍ മുളക് കൂടി ചേര്‍ത്ത് അരയ്ക്കുക. നല്ലപോലെ അരയ്ക്കണ്ട. കുറച്ച് തരിയുള്ള തരത്തിലാവണം അരയ്ക്കേണ്ടത്. മിക്സിയില്‍ നിന്നും മാറ്റുന്നതിനുമുമ്പായി പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കായം, ഉപ്പ് ഇവ ചേര്‍ത്ത് ഒരു മിനിട്ടുകൂടി അരയ്ക്കുക. അട ദോശയ്ക്കുള്ള മാവ് തയ്യാറായി. അടുപ്പത്ത് ദോശകല്ലുവച്ച് ഓരോ തവി മാവ് ഒഴിച്ച് ഒരോ പോലെ നിരത്തി കുറച്ചു മൊരിഞ്ഞുവരുമ്പോള്‍ ഒരു സ്പൂണ്‍ നല്ലെണ്ണ ചുറ്റിനും തൂകികൊടുക്കുക. മറിച്ചിട്ട് രണ്ടുവശവും ഒരേപോലെ മൊരിച്ച് ചൂടോടെ ചട്ണി കൂട്ടി ഉപയോഗിക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ