സാംസ്കാരിക കേരളം

അമ്പലപ്പുഴ പാല്‍പായസം

പാല്പായസത്തില്‍ കേമന്‍  അമ്പലപ്പുഴ പാല്പായസമാണ് എന്നാണ് പറയുക.പ്രഷര്‍കുക്കറില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ മധുരപായസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകള്‍

പാല്‍     -   4 ഗ്ലാസ്
പഞ്ചസാര   -  1 ഗ്ലാസ്
ചമ്പാപച്ചരി -   ഒരു പിടി

തയ്യാറാക്കുന്ന വിധം
കഴിയുന്നതും അരി നുറുക്കിയതാവണം അല്ലേല്‍ മിക്സിയിലിട്ട് ഒന്ന് കറക്കിയാല്‍ ചെറുതായി നുറുങ്ങി കിട്ടും. ആ അരി നല്ലപോലെ കഴുകി പാലും, പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ ഇട്ട് നല്ല തീയില്‍ വേവിയ്ക്കുക. കുക്കറിന്റെ  വെയ്റ്റ് ഇടരുത്. ആവി നല്ലപോലെ വരുമ്പോള്‍ വെയ്റ്റ് ഇടുക. ഉടന്‍ തീ കുറച്ച് ഏതാണ്ട് അരമണിക്കൂറെങ്കിലും കുക്കര്‍ അടുപ്പത്ത് നിന്നും മാറ്റാതെ ചെറുതീയില്‍ വിയ്ക്കുക. അര മണിക്കൂറിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. ആവി പൂര്‍ണ്ണമായും മാറുമ്പോള്‍ കുക്കര്‍ തുറക്കുക. പായസം തയ്യാര്‍യായിട്ടുണ്ടാവും ഈ സ്വാദിഷ്ഠമായ പാല്‍ പായസം അലങ്കരിക്കുവാന്‍ പ്രത്യേകിച്ച് അണ്ടിപരിപ്പോ കിസ്മിസ്സോ ആവശ്യമില്ല. ഏലക്കായ് പൊടിയും ചേര്‍ക്കേണ്ട ആവശ്യമില്ല. ഇളം പിങ്ക് നിറത്തിലുള്ള പായസം ബോളി കൂട്ടി കഴിക്കാം.