സാംസ്കാരിക കേരളം

നെത്തോലി പീര വറ്റിച്ചത്

ചേരുവകള്‍
നെത്തോലി കഴുകി വൃത്തിയാക്കിയത്      -  ½ കിലോ
ചെറിയ ഉള്ളി നീലത്തില്‍ അരിഞ്ഞത്     -   ½ കപ്പ്
കുടംപുളി      -   4 കഷണം ചെറുതായി കീറിയത്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്     -  ¼ കപ്പ്
തേങ്ങ ചിരകിയത്      -  1½  കപ്പ്
ജീരകം    -    ½ ടേബിള്‍ സ്പൂണ്‍  
മഞ്ഞള്‍പൊടി    -   ½ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി    - 1 നുള്ള്,
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്       -  2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്      -  2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്    -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ, ജീരകം, കറിവേപ്പില ഇവ തോരത്തിന് അരയ്ക്കുന്ന പരുവത്തില്‍ അരച്ചു മാറ്റിവയ്ക്കുക. ഒരു മണ്‍ചട്ടിയില്‍ നെത്തോലി, അരച്ചകൂട്ട്, പച്ചമുളക് അരിഞ്ഞത് ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പൊടി ഇവ കുറച്ചു മാത്രം വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടുപ്പത്തു വയ്ക്കുക. ഇതില്‍ കഴുകിയ കുടംപുളി നീളത്തില്‍ കീറിയതും ചേര്‍ത്ത് ചെറുതീയില്‍ അടച്ചുവേവിയ്ക്കുക. വെള്ളം കുറവായതിനാല്‍ പെട്ടെന്ന് വറ്റുകയും ചെയ്യും. വെന്ത് വെള്ളം വറ്റുമ്പോള്‍  ഉലുവപൊടിയും വെളിച്ചെണ്ണയും തൂകി കഷണങ്ങള്‍ ഉടഞ്ഞുപോകാതെ ചട്ടി ഒന്ന് ചുറ്റി വയ്ക്കുക. വളരെ സ്വാദിഷ്ഠമായ ഒരു മീന്‍വിഭവമാണ്.