സാംസ്കാരിക കേരളം

അപ്പം

ചേരുവകള്‍
പച്ചരി -  2 കപ്പ്
ചോറ്  - 1 കപ്പ്
ചിരകിയ തേങ്ങ  - ½ കപ്പ്
ഉപ്പ്  - ആവശ്യത്തിന്
പഞ്ചസാര  - ¼ ടീസ്പൂണ്‍
യീസ്റ്റ്  -  1 ടീസ്പൂണ്‍
നെയ്യ്  - 2 ടീസ്പൂണ്‍
ചെറുചൂടുവെള്ളം - ¼ കപ്പ്

തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തില്‍ പഞ്ചസാര, യീസ്റ്റ് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക. അരി 4 മണിക്കൂറെങ്കിലും കുതിര്‍ത്തു വച്ചിരിക്കണം. ഈ അരി, തേങ്ങ, നല്ലപോലെ അരച്ചെടുക്കണം. ചോറുകൂടി ചേര്‍ക്കണം. ഈ അരി അരയ്ക്കുവാനായി വെള്ളത്തിനു പകരം തേങ്ങാവെള്ളം ചേര്‍ക്കാം. തേങ്ങയ്ക്കു പകരം തേങ്ങാപാലും ചേര്‍ക്കാം. അങ്ങനെ ആണെങ്കില്‍ വെള്ളം അതിനനുസരിച്ച് കുറയ്ക്കണം. യീസ്റ്റ് പഞ്ചസാര മിശ്രിതം ചേര്‍ക്കണം. ഇത് പൊങ്ങാനായി കുറഞ്ഞത് 8 മണിക്കൂറെങ്കിലും വച്ചിരിക്കണം. നല്ലപോലെ പൊങ്ങിയ മാവ് അപ്പച്ചട്ടി അടുപ്പത്തുവച്ച് ചൂടാക്കി ചട്ടിയില്‍ എണ്ണ പുരട്ടി ഓരോ തവി മാവ് ഒഴിച്ച് ഒന്നു ചുറ്റിയ ശേഷം തീ കുറച്ച് അടപ്പ് മൂടി ചുട്ടെടുക്കുക. മറിച്ചിടരുത്. നല്ല മൃദുവായ അപ്പം ലഭിക്കും. അറ്റം നല്ലപോലെ മൊരിഞ്ഞിരിക്കണം. വെജിറ്റബിള്‍ കുറുമ, ചിക്കന്‍ കുറുമ, സ്റ്റൂ ഇവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ