സാംസ്കാരിക കേരളം

അരിയുണ്ട

ചേരുവകള്‍
അരിപൊടി  - 2 കപ്പ്
ശര്‍ക്കര -  3 കഷ്ണം
ചിരകിയ തേങ്ങ  -  1 കപ്പ്
ഏലക്കായ് പൊടി  - ½ ടീസ്പൂണ്‍
നെയ്യ്  -  3 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ അരി ചുവക്കെ വറുത്തെടുക്കു. ശര്‍ക്കര വെള്ളം ചേര്‍ത്ത് പാനിയാക്കുക. വറുത്ത അരി മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഉരുക്കിയ ശര്‍ക്കര പാനിയില്, അരിപ്പൊടി, തേങ്ങ, ഏലക്കായ് പൊടി ചേര്‍ത്ത് നെയ്യൊഴിച്ച് നല്ലപോലെ ഇളക്കിയോജിപ്പിച്ച് ചെറിയ ഉരുളകളായി  ഉരുട്ടിയെടുക്കുക. കുറച്ചധികം നാള്‍ വരെ കേടുകൂടാത സൂക്ഷിക്കുവാന്‍ പറ്റിയ ഒരു പലഹാരമാണ്.